
കോട്ടയം : ഓടിക്കൊണ്ടിരിക്കെ വാഹങ്ങളിൽ നിന്ന് പുക. പിന്നാലെ തീ. ഞൊടിയിടയിൽ കൺമുന്നിൽ വാഹനം കത്തിയമരുന്ന കാഴ്ചകൾ പതിവാകുകയാണ്. ഷോർട്ട് സർക്യൂട്ടാണ് പലപ്പോഴും വില്ലൻ. കഴിഞ്ഞദിവസം മുണ്ടക്കയം ചോറ്റിയിൽ കാറിന് തീപിടിച്ചതാണ് ഒടുവിലത്തെ സംഭവം. എ.സി ഓണാക്കിയപ്പോൾ പുക ഉയർന്നതോടെ വാഹനം നിറുത്തി യാത്രക്കാർ ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദുരന്തമൊഴിവാക്കാൻ വാഹനങ്ങൾക്കും കരുതൽ വേണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദ്ദേശം. വയറിംഗിന്റെ കാലപ്പഴക്കം, ഗുണനിലവാരമില്ലാത്ത വയറുകൾ, അനാവശ്യ ആൾട്ടറേഷൻ തുടങ്ങിയവ തീപിടിത്തത്തിലേക്ക് നയിക്കാം. പലപ്പോഴും ബാറ്ററിയിൽ നിന്നോ ഹെഡ് ലൈറ്റുകളിൽ നിന്നോ ആണ് തീപിടിത്തം. കൂടുതൽ വോൾട്ടേജുള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും എല്ലാം കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകൾക്ക് കനം കുറഞ്ഞ വയറിംഗാണ് ഉപയോഗിക്കുന്നത്.
അറ്റകുറ്റപ്പണിയിൽ അലംഭാവം വേണ്ട
ഓയിൽ ലീക്കേജ് ഉണ്ടൊയെന്ന് പരിശോധിക്കുക
ദിവസവും ബോണറ്റ് തുറന്ന് പരിശോധിക്കണം
എൻജിൻ കമ്പാർട്ട്‌മെന്റ് വൃത്തിയാക്കണം
ഗ്യാസ് ലൈനുകളിൽ ലീക്കില്ലെന്ന് ഉറപ്പാക്കണം
അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കണം
ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്യണം
ഇന്ധനം കുപ്പിയിൽ വാങ്ങി വാഹനങ്ങളിൽ സൂക്ഷിക്കരുത്
പരിഭ്രമം അരുത്
തീ കണ്ടാൽ എത്രയും വേഗം എൻജിൻ ഓഫ് ആക്കണം
ഡോർ ലോക്കായാൽ സൈഡ് ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാം
ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കരുതണം
ഫയർ എക്‌സിറ്റിംഗ്യൂഷർ, വെള്ളം എന്നിവ ഉപയോഗിച്ച് തീ നിയന്ത്രിക്കാം
''യഥാസമയം അറ്റകുറ്റപ്പണി നടത്തണം, അനാവശ്യമായ രൂപമാറ്റങ്ങൾ ഒഴിവാക്കണം. ഇലക്ട്രിക്കൽ ജോലികൾ ഉൾപ്പെടെ അംഗീകൃത സർവീസ് സെന്ററുകളിൽ നടത്തണം.
-(വർക്ക് ഷോപ്പ് ജീവനക്കാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |