SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

കോട്ടയത്ത് ആശുപത്രികൾക്ക് ചാകര എല്ലാരും പനിച്ചുകിടപ്പാണ്!

fever

കോട്ടയം: ചൂടൻ കാലാവസ്ഥയിൽ പനിച്ചും ചുമച്ചും വശംകെട്ടുപോകുകയാണ് കോട്ടയം. ശരീരവേദനയും ചുമയും ഭേദമാവാൻ രണ്ടാഴ്ച സമയം വേണ്ടിവരും. കുടുംബത്തിലെ എല്ലാവരും കിടപ്പിലാകുന്ന സാഹചര്യം. രക്തപരിശോധന ഉൾപ്പെടെ സർവ്വത്ര പരിശോധനകൾക്ക് സ്വകാര്യ ആശുപത്രി ഡോക്ടർമാർ നിർദ്ദേശിക്കുന്നതിനാൽ ചികിത്സയ്ക്ക് ആയിരങ്ങൾ വേണ്ടിവരും. സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുമെന്നുറപ്പാണ്. കഴുത്തറപ്പൻ ബില്ല് കണ്ട് വശംകെട്ടുപോകും സാധാരണക്കാർ. പകർച്ചപ്പനിക്ക് പുറമേ ഡെങ്കപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടികളിൽ തക്കാളിപ്പനിയും വ്യാപകമാണ്.

ലക്ഷണങ്ങൾ ഇങ്ങനെ

വൈറൽ പനി:

ശരീരവേദന,​ തൊണ്ടവേദന,​ ആഹാരം കഴിക്കാൻ ബുദ്ധിമുട്ട്, രാത്രിയിൽ പൊള്ളുന്ന ചൂട്

ഡെങ്കിപ്പനി: തലവേദന,​ പേശിവേദന,​ കണ്ണിന് പിറകിൽ വേദന,​ ശരീരത്തിൽ ചുവന്ന പാടുകൾ

എലിപ്പനി: കാലുകളിലെ പേശികളിൽ കടുത്ത വേദന,​ കണ്ണിന് ചുവപ്പുനിറം,ഛർദ്ദി,​,​മനം പുരട്ടൽ

ജാഗ്രത കൈവിടരുത്

പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി ആളുകൾ എലിപ്പനി ബാധിതരാണ് .തണ്ണീർമുക്കം ബണ്ട് തുറന്നുകിടന്നിട്ടും പായലും പോളയും മാറാത്തതാണ് എലിപ്പനി പടരാൻ കാരണം. ആശുപത്രികളിൽ ചികിത്സ തേടുന്നവരിൽ ഏറെപ്പേരും പടിഞ്ഞാറൻ മേഖലയിലുള്ളവരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL