
കോട്ടയം : പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള കോരുത്തോട്, മുരിക്കുംവയൽ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ അഞ്ചുമുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം, ഹിന്ദി ട്യൂഷൻ അദ്ധ്യാപകരെ നിയോഗിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 29 ന് രാവിലെ 11 ന് പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കും. ബിരുദവും, ബി.എഡുമാണ് യോഗ്യത. പട്ടികവർഗക്കാർക്ക് മുൻഗണന. തിരിച്ചറിയൽ രേഖകളുടെയും ജാതിയും പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന രേഖകളുടെയും അസലും പകർപ്പും സഹിതം എത്തണം. ഫോൺ : 9496070350.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |