
കോട്ടയം : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തും. 30 ന് രാവിലെ 9 ന് ബി.സി.എം കോളേജിലാണ് മത്സരം. ഒരു സ്‌കൂളിൽ നിന്ന് രണ്ടു വിദ്യാർത്ഥികളെ വീതം പങ്കെടുപ്പിക്കാം. 26 ന് വൈകിട്ട് അഞ്ചിന് മുൻപ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നേരിട്ടോ, 0481 2560586, 8848149955 ഫോൺ നമ്പരുകളിലോ, poktm@kkvib.org , poktmkhadi@gmail.com എന്നീ ഇ - മെയിലുകൾ വഴിയോ രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |