
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് ആൻഡ് ബ്യൂട്ടീഷ്യൻ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗാർമെന്റ്‌സ് ഇൻഡസ്ട്രിയിൽ ജോലി ലഭിക്കുന്നതിന് സഹായകരമായ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. ഇൻഡസ്ട്രിയൽ ട്രെയിനിംഗും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. സർവകലാശാലാ ക്യാമ്പസിലാണ് ഓഫ്‌ലൈൻ ക്ലാസുകൾ നടക്കുക. 16 ന് ക്ലാസുകൾ ആരംഭിക്കും. പ്രായപരിധിയില്ല. ഫോൺ : 9496414917, 8891391580.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |