ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ മേഖല വാർഷിക സമ്മേളനം കോൺഗ്രസ് നേതാവ് കെ.ജെ ജയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ സതീശൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ എം.എച്ച് ഹനീഫ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രാജേന്ദ്രൻ നായർ, കെ.സി തോമസ്, ടി.പി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. മേഖല പ്രസിഡന്റ് എം.എച്ച് ഷെരീഫ്, വൈസ് റോയി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജിനു ബി.നായർ, സെക്രട്ടറി സുരേന്ദ്രൻ, ട്രഷറർ പി.വി ചാക്കോ ഉൾപ്പെട്ട പതിനൊന്നംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |