മുണ്ടക്കയം : പെരുവന്താനം പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഭീതിവിതച്ച രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. വേട്ടയ്ക്കിടെ പഞ്ചായത്തംഗത്തിന് പരിക്കേറ്റു. ഒന്നാം വാർഡിലും, രണ്ടാം വാർഡിലും ശല്യം വിതച്ച കാട്ടുപന്നികളെ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ സജോ വർഗീസിന്റെ നേതൃത്വത്തിലാണ് വെടിവച്ച് കൊന്നത്. ഇന്നലെ വൈകിട്ട് 7 ഓടെ പെരുവന്താനം കെ.എസ്.ഇ.ബി ഓഫീസിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു കാട്ടുപന്നികൾ നിലയുറപ്പിച്ചത്. വെടിവയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പെരുവന്താനം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രണ്ടാം വാർഡ് മെമ്പറുമായ ഷിയാസ് മൂത്തേടത്തിന് കാലിന് പരിക്കേറ്റത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രദേശത്ത് കാട്ടുപന്നി വരുത്തിവച്ചത്. വരും ദിവസങ്ങളിലും കൂടുതൽ പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ച് കാട്ടുപന്നി ശല്യം പൂർണ്ണമായും ഇല്ലാതാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |