
കോട്ടയം: റബറിന് വിലകൂടിയപ്പോൾ വില്ലനായി പൊള്ളും ചൂട്. കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞു.
വർഷങ്ങളായി ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ടാപ്പ് ചെയ്യുന്ന ദിനങ്ങൾ പൊതുവേ കുറവായിരുന്നെങ്കിൽ ഇത്തവണ കൂടി. എന്നാൽ
ഉത്പാദനം വർദ്ധിച്ചുമില്ല. ആഗസ്റ്റ് ആദ്യ വാരത്തിലെ കനത്ത മഴയിൽ റബർ ഇലകൾ പൊഴിഞ്ഞത് ഉത്പാദനത്തെ ബാധിച്ചിരുന്നു. ആഗസ്റ്റ് ഒക്‌ടോബർ മാസങ്ങളിൽ ശരാശി ഉത്പാദനവും പിന്നാലെ നവംബർ ജനുവരിയിലെ തണുപ്പിൽ മികച്ച ഉത്പാദനവും നൽകുന്നതാണ് റബറിന്റെ രീതി. എന്നാൽ, ഇത്തവണ കാലാവസ്ഥാ വ്യതിയാനത്തിൽ മിക്ക തോട്ടങ്ങളിലും ഉത്പാദനം നിലവിൽ പകുതിയായി കുറഞ്ഞു.
ചൂടിൽ പാൽ ഉറയ്‌ക്കും
ടാപ്പിംഗ് നടത്തി മണിക്കൂറുകൾക്കകം കനത്ത ചൂടിൽ പാൽ ഉറയ്ക്കും. വില ഉയർന്നു നിൽക്കുന്നതിനാൽ മഴക്കാല സംരക്ഷണം ഒരുക്കാത്ത തോട്ടങ്ങളിൽ പോലും ടാപ്പിംഗ് പുനരാരംഭിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ഉത്പാദനം ലഭിക്കാതായതോടെ പലരും ടാപ്പിംഗ് നിറുത്തുന്നതിനെ പറ്റി ആലോചിക്കുന്നു. മിക്കവരും തൊഴിലാളികളെ വച്ചാണ് ടാപ്പിംഗ് നടത്തുന്നത്. ഉത്പാദനം കുറവായതിനാൽ കൂലി കൊടുക്കാനുള്ളത് പോലും കിട്ടാത്ത അവസ്ഥയാണ്.
മാറാത്ത പ്രശ്നങ്ങൾ
റീ പ്ലാന്റിങ്ങ് നടത്തിയവർക്കും വെയിൽ തിരിച്ചടി
തൈകൾക്ക് പ്രത്യേക തണലൊരുക്കണം
നിലം ഒരുക്കിയവർ ചൂട് മാറിയതിന് ശേഷം പുതിയ തൈ നടൂ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |