SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.55 AM IST

നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

kobsisiliaymma

യാത്രക്കാർ അദ്ഭുതകരമായ ി രക്ഷപ്പെട്ടു

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് വടയാർ ചക്കാല ഇൻഫൻ്റ് ജീസസ് സ്കൂളിന് സമീപം ഇന്നലെ രാവിലെ 9.15 ഓടെയാണ് അപകടം. കാറിന്റെ മുൻവശവും വലതുഭാഗവും ഉൾപ്പടെ തോട്ടിലേക്ക് മറിഞ്ഞെങ്കിലും കാർ യാത്രികൻ കുമരകം പഞ്ചായത്ത് ജീവനക്കാരൻ വടയാർ പൊന്നുരുക്കുംപാറ പുതുശ്ശേരിൽ ജഗദീഷ് (40) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടയാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ കൊണ്ട് വിട്ട ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ചക്കാല തോട്ടിലേക്ക് മറിയുകയായിരുന്നു. ജഗദീഷിന്റെ രക്തസമ്മർദ്ദം താഴ്ന്നതാണ് നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയത്. തുടർന്ന് കാർ യാത്രികനെ തലയോലപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.മറിഞ്ഞ കാർ പിന്നീട് ഉയർത്തി മാറ്റി. കഴിഞ്ഞ വർഷം ഈ ഭാഗത്ത് തോട്ടിൽ വെള്ളം നിറഞ്ഞ് കിടന്ന സമയത്ത് മറ്റൊരു കാർ മറിഞ്ഞും അപകടം സംഭവിച്ചിരുന്നു. കാർ വെള്ളത്തിൽ പൂർണ്ണമായി താഴ്ന്ന് പോയെങ്കിലും കാർ യാത്രികൻ ഉടൻ ചാടി ഇറങ്ങിയതിനാൽ അന്ന് ദുരന്തം ഒഴിവാകുകയായിരുന്നു. ഈ ഭാഗത്ത് തോടിന് സംരക്ഷണഭിത്തി ഇല്ലാത്തതും റോഡിൻ്റെ വീതി കുറവും പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു.

ഫോട്ടോ: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ നിലയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL