കോട്ടയം: എം.ജി. പരീക്ഷാ കൺട്രോളർ ഡോ. സി.എം ശ്രീജിത്തിന്റെ ഡെപ്യൂട്ടേഷൻ റദ്ദാക്കിയതിൽ എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു. 18 മാസം കൂടി കാലാവധി ശേഷിക്കെയാണ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള നടപടിയെന്ന് ഭാരവാഹികൾ ആരോപിച്ചു. 2020 ഫെബ്രുവരിയിൽ ശ്രീജിത്ത് പരീക്ഷാ കൺട്രോളറായതിന് ശേഷമാണ് പരീക്ഷാ സംവിധാനം പൂർണമായും ഡിജിറ്റിലൈസേഷനാക്കിയതും ബിരുദ ബിരുദാന്തര പരീക്ഷാഫലങ്ങൾ റെക്കാഡ് വേഗത്തിലാക്കുകയും ചെയ്തത്. ഇതിലൂടെയാണ് എം.ജി സർവകലാശാല എപ്ളസ് പ്ളസ് റാങ്കിന് അർഹമായതെന്നും ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |