SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.55 AM IST

ബെവ്കോ ഔട്ട്‌ലെറ്റിൽ വീണ്ടും മോഷണം

കോട്ടയം: രണ്ടര മാസത്തിനിടെ രണ്ടാം തവണയും കുറവിലങ്ങാട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. ഏണി ഉപയോഗിച്ച് ബിവറേജ് കെട്ടിടത്തിന്റെ പിന്നിലെ എക്‌സോ ഫാനിന് സമീപത്തേയ്ക്ക് എത്തി ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരി കുത്തി തുറന്ന് 32,000 രൂപയോളം കവർന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡ് അടക്കം ഉള്ളവർ പരിശോധന നടത്തും. മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടര മാസം മുൻപ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL