SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ഹിന്ദി ദിനം ആചരിച്ചു

db-college

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനം ആചരിച്ചു. എടത്തല അൽ അമീൻ കോളേജ് ഹിന്ദി വിഭാഗം അസിസ്​റ്റന്റ് പ്രൊഫസർ ഡോ. എയ്ഞ്ചൽ സി.ജോൺ പ്രഭാഷണം നടത്തി. ഡി.ബി കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദി പ്രശ്‌നോത്തരി മത്സരത്തിൽ രണ്ടാം വർഷ വിദ്യാർഥിനി അക്ഷയ രജിഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ സിദ്ദിഖ്, ഒന്നാം വർഷ വിദ്യാർഥിനി അഭിനന്ദ രഘു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL