
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏർപ്പെടുത്തിയ സമരിറ്റൻ സമർപ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരങ്ങൾ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് സമ്മാനിച്ചു. സിസ്റ്റർ സൗമി, സിസ്റ്റർ ഡോ. ലത, സിസ്റ്റർ ജിജി വെളിഞ്ചായിൽ, സിസ്റ്റർ റോമിൽഡ, സിസ്റ്റർ റിൻസി കോയിക്കര എന്നിവരാണ് ആദരിച്ചത്. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ബാബു പറമ്പേടത്തുമലയിൽ, ഷൈനി സിറിയക്, ഫാ. ജെഫിൻ ഒഴുങ്ങാലിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |