
ആർപ്പൂക്കര : ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ജനന മരണ വിഭാഗം ഹോസ്പിറ്റൽ കിയോസ്‌കിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. എസ്.എസ്.എൽ.എസി പാസായിട്ടുള്ള 18 - 41നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം (കെ.ജി.ടി.ഇ ഹയർ, ലോവർ) പ്രവൃത്തി പരിചയം, ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസമുള്ളവർക്ക് മുൻഗണന. അപേക്ഷകർ 23 ന് രാവിലെ 11 ന് നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകളുമായി ആർപ്പൂക്കര പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |