
ഇടയാഴം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇടയാഴം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്റ്റേജ് നിർമ്മാണത്തിന്റെ കല്ലിടീൽ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജിയും വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഇന്ദുവും ചേർന്ന് നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സോമൻ, സബ് ഗ്രൂപ്പ് ഓഫീസർ അനിൽ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വെങ്കിടേശ്വരൻ, വൈസ് പ്രസിഡന്റ് ഗോപി, സെക്രട്ടറി അശോകൻ വേളപ്പറമ്പിൽ, ജോയിന്റ് സെക്രട്ടറി അമൽ, കമ്മിറ്റി അംഗങ്ങളായ സുരേഷ്, ഷിബു മോഹനൻ, ചിത്രൻ, ബിജീഷ് പ്രതാപൻ, മനു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |