
മാടപ്പാട് : നാഷണൽ ലൈബ്രറിയിൽ ഗ്രന്ഥശാലദിനം ആചരിച്ചു. പ്രസിഡന്റ് എം.വി ശശിധരൻ നായർ പതാക ഉയർത്തി. തുടർന്ന് ഭവനസന്ദർശനം നടത്തി. പുതിയ അംഗങ്ങളെ ചേർത്തു. പുസ്തക സമാഹരണവും നടത്തി. സമ്മേളനം കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.ആർ സുകുമാരൻ സമാഹരിച്ച പുസ്തകങ്ങൾ സെക്രട്ടറി സാബു ജോണിന് കൈമാറി ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ടി.പി ശശിധരനെ ആദരിച്ചു. സെക്രട്ടറി സാബു ജോൺ, മുൻ സെക്രട്ടറി പി.പി രവീന്ദ്രൻ നായർ, റജി ഏബ്രഹാം, ഹരികൃഷ്ണൻ, സോഫിയ റജി എന്നിവർ സംസാരിച്ചു. തുടർന്ന് ലൈബ്രറി അങ്കണത്തിൽ അക്ഷരദീപം തെളിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |