SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്......... ബിജു മാത്യൂസ് നഗരവികസന മുന്നണി സ്ഥാനാർത്ഥി

പാലാ : ഇന്ന് നടക്കുന്ന പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നഗരവികസന മുന്നണി സ്ഥാനാർത്ഥിയായി വിമത കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി പ്രഖ്യാപിച്ചു. തുടർന്ന് ചേർന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗവും ബിജുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി നഗര വികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവിൽ അറിയിച്ചു. നാല് വിമത കോൺഗ്രസ് കൗൺസിലർമാരിൽ ചെയർപേഴ്‌സൺ മായാ രാഹുൽ ഉൾപ്പെടെ ഭൂരിപക്ഷ പിന്തുണ ബിജു മാത്യൂസിനാണെന്ന് കഴിഞ്ഞദിവസം ''കേരള കൗമുദി '' റിപ്പോർട്ട് ചെയ്തിരുന്നു. വിമത കോൺഗ്രസിലെ ടോണി തൈപ്പറമ്പിലും വൈസ് ചെയർമാൻ സ്ഥാനത്തിനായി നീക്കം കടുപ്പിച്ചിരുന്നു. വിമതരായി നഗര വികസന മുന്നണിക്കൊപ്പം എത്തിയ നാല് കോൺഗ്രസ് കൗൺസിലർമാർക്കും സ്ഥാനങ്ങൾ നൽകുന്ന ധാരണയുടെ ഭാഗമായാണ് ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണച്ചതെന്ന് ബിജു പാലൂപ്പടവൻ വ്യക്തമാക്കി.

മായാ രാഹുലിന് ചെയർപേഴ്‌സൺ സ്ഥാനവും, ടോണി തൈപ്പറമ്പന് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനവും, രജിതാ പ്രകാശിന് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനവും ലഭിച്ചിരുന്നു.

നാടകീയ നീക്കത്തിനും സാദ്ധ്യത

താൻ ആഗ്രഹിച്ച പദവി ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ടോണി തൈപ്പറമ്പിലിന്റെ നിലപാട് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാടകീയ സംഭവങ്ങളും ഉണ്ടായേക്കാം. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി സെബാസ്റ്റ്യൻ പനയ്ക്കൽ മത്സരിക്കാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL