
കോട്ടയം: വിവാഹച്ചടങ്ങിന് സ്റ്റേജ് ഡെക്കറേഷനും ഭക്ഷണവും ഒരുക്കാമെന്ന് പറഞ്ഞ് 1.19 ലക്ഷം രൂപ വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ കബിളിപ്പിച്ച കേസിൽ കാറ്ററിംഗ് ഉടമ റിമാൻഡിൽ. കാഞ്ഞിരപ്പള്ളി ഉദയം ഇവന്റ്‌സ് ആൻഡ് കാറ്ററിംഗ് ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കോട്ടയം സ്വദേശിയുടെ പരാതിയിലാണ് നടപടി. സെപ്തംബർ 13ന് നടന്ന വിവാഹത്തിന് സ്റ്റേജ് ഡെക്കറേഷനും 250 പേർക്കുള്ള ഉച്ചഭക്ഷണവും ഒരുക്കുന്നതിന് 1.50 ലക്ഷം രൂപയ്ക്ക് കരാർ ഏറ്റെടുത്തിരുന്നു. ആഗസ്ത് 21 മുതൽ സെപ്തംബർ 12 വരെ ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് മുഖേനയും പരാതിക്കാരനിൽ നിന്ന് 1,19,500 രൂപ വാങ്ങിയതായി പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹദിവസം ഉച്ചയ്ക്ക് ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതി. തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |