കോട്ടയം:ഏറെ പ്രതീക്ഷയോടെയാണ് തമിഴ്നാട്ടിൽ നിന്ന് വാഴവിത്തുകൾ എത്തിച്ചത്. വിത്ത് നട്ട് പരിപാലിച്ച് തുടങ്ങിയപ്പോഴാണ് അക്കിടി മനസിലായത്. ഒന്നുപോലും നല്ലരീതിയിൽ മുളച്ചുപൊന്തിയില്ല!. ഇത് ഒരാളുടെ അനുഭവമല്ല. നഷ്ടം സഹിക്കുന്ന എത്രയെത്ര കർഷകർ. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന വാഴവിത്തുകളിൽ ഫംഗസ് ബാധ (പനാമ വാട്ടം ) വ്യാപകമാണെന്നാണ് കർഷകരുടെ പരാതി. മണ്ണിലുള്ള ഫംഗസ് വേരുകളിലൂടെ വാഴയ്ക്കുള്ളിൽ കടന്ന് ജലപ്രവാഹം തടസപ്പെടുത്തുന്നതോടെ ഇലകളുടെ അരികുകൾ മഞ്ഞനിറമാകും. തുടർന്ന് രോഗം ഇല മുഴുവൻ വ്യാപിക്കും. ഇലകൾ ഒടിഞ്ഞുവീഴുന്നതോടെ വാഴ വാടിക്കരിയും. ആദ്യ ഘട്ടത്തിൽ ഫംഗസ് ബാധ തിരിച്ചറിയുന്നില്ലെങ്കിൽ തോട്ടം മുഴുവൻ രോഗം പടരും.
വാഴ വൻതോതിൽ നശിച്ചതോടെ വാഴപ്പഴത്തിന്റെ വില കുത്തനെ ഉയർന്നു. ഞാലിപ്പൂവന്റെ വില 100 കടന്നു. ഏത്തയ്ക്കയുടെ വില 80ലേക്ക് കുതിച്ചു.
രോഗബാധ വ്യാപകം
പൂവൻ,ഞാലിപ്പൂവൻ,ചെങ്കദളി, രസകദളി തുടങ്ങിയ ഇനങ്ങളിൽ
കായ മൂപ്പെത്താതെ നശിക്കും
ഫംഗസ് കോശങ്ങൾ വാഴയുടെ ജലപ്രവാഹ കുഴലുകളെ പൂർണമായും അടച്ചുകളയുന്നതാണ് ഇലകളിലെ നിറം മാറ്റത്തിനു കാരണം . ഇതോടെ വേരുകളിൽ നിന്ന് വെള്ളം വാഴയുടെ മുകളിലേക്ക് എത്തില്ല. കുലച്ച വാഴകളെ ഫംഗസ് ബാധിച്ചാൽ കായ മൂപ്പെത്താതെ നശിക്കും.പൂവൻ,ഞാലിപ്പുവൻ ഇനങ്ങളെ കടന്നാക്രമിക്കുന്ന ഫംഗസ് ഏത്തവാഴയെ കാര്യമായി ബാധിക്കുന്നില്ല.
കൃത്യമായ പ്രതിവിധി നിർദ്ദേശിക്കാൻ കൃഷിവകുപ്പിന് കഴിയുന്നില്ലെന്ന് വ്യാപക പരാതി
ഫ്യുസേറിയം വാട്ടം
ഫ്യുസേറിയം വാട്ടം എന്ന പേരിലാണ് ഫംഗസ് ബാധ അറിയപ്പെടുന്നത്. മണ്ണിൽ ജീവിക്കുന്ന പൂപ്പലാണ് വാഴകളിലെ രോഗത്തിന് കാരണം. വർഷങ്ങളോളും മണ്ണിൽ നശിക്കാതെ കിടക്കാൻ ഈ ഫംഗസുകൾക്ക് കഴിയും. ഒരിക്കൽ രോഗം ബാധിക്കുന്ന തോട്ടങ്ങളിൽ വാഴകൃഷി പിന്നീട് ലാഭകരമാകില്ല.
കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണം. രോഗപ്രതിരോധ പ്രവർത്തനം ശക്തമാക്കണം.
തോമസ് മാത്യു (വാഴ കർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |