
വൈക്കം: ആധാരമെഴുത്ത് മേഖല ആധുനികവത്കരിക്കുമ്പോൾ ആധാരമെഴുത്ത് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിന് പുതിയ പദ്ധതി കൊണ്ടുവരണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ വൈക്കം യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം നഗരസഭ ചെയർമാൻ അബ്ബ്ദുൾസലാം റാവുത്തർ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.റ്റി.പ്രിൻസ്, നഗരസഭ കൗൺസിലർ ഡി.രഞ്ജിത്ത് കുമാർ, സംസ്ഥാനസെക്രട്ടറി സീന രാധാകൃഷ്ണൻ, ജില്ലാപ്രസിഡന്റ് സുധാകരൻ നായർ, വി.വി.ശശിമോൻ, കെ.എൻ.അനിൽക്കുമാർ, സതി.കെ നായർ, ടി. എം.രാധാകൃഷ്ണൻ, കെ.ബി.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |