
വൈക്കം : സെന്റ് ലിറ്റിൽ തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിൽ കായികമിത്രം പദ്ധതി കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനികൾക്ക് കായിക പഠനത്തിന് ആവശ്യമായ ഉപകരണങ്ങളും വിതരണം ചെയ്തു.
നഗരസഭ ചെയർമാൻ അബ്ബ്ദുൾസലാം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡോ. ബെർച്ച്മൻസ് കൊടക്കൽ, പ്രിൻസിപ്പൾ സിൽവി തോമസ്, വാർഡ് കൗൺസിലർ സീമ സുധീർ , വൈക്കം എ.ഇ.ഒ കെ.സി.ദീപ, പി.ടി.എ പ്രസിഡന്റ് എൻ.സി.തോമസ്, ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് കുമാർ, ഹെഡ് മാസ്റ്റർ സിനി അലക്സ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |