
കൂരാലി: എലിക്കുളം പഞ്ചായത്തിലെ വയോജനക്കൂട്ടായ്മ നിറവ് 60 പ്ലസ് ഹെൽത്തി ഏജിംഗ് എന്ന സന്ദേശവുമായി നടത്തുന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. നിറവ് പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ജോഷി കെ.ആന്റണി, വി.ഐ.അബ്ദുൽകരീം, മറിയം ജോസഫ്, എം.കെ.സുജാത, തുളസി സാബു, നിറവ് സെക്രട്ടറി പി.വിജയൻ, വി.ജി.മുരളീധരൻ, ആനി തോമസ്, റഷീദ് പനമറ്റം, ശാന്തകുമാരിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |