കരിങ്കുന്നം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 60 പായ്ക്കറ്റ് ഹാൻസുമായി ഒരാൾ കരിങ്കുന്നം പൊലീസിന്റെ പിടിയിൽ. പുറപ്പുഴ മേൽപ്പുറപ്പുഴ മിച്ചനാട്ട് വീട്ടിൽ സിബി ജോസഫാണ് (58) അറസ്റ്റിലായത്. കരിങ്കുന്നത്ത് നിന്ന് പുറപ്പുഴ ഭാഗത്തേക്ക് പ്ലാസ്റ്റിക് കവറിൽ ഹാൻസുമായി നടന്നു വരുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ മുമ്പും തന്റെ പെട്ടിക്കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിട്ടുള്ളയാളാണ്. സബ് ഇൻസ്‌പെക്ടർമാരായ ബിജു ജേക്കബ്, ടി.ജി. രാജേഷ്, മുഹമ്മദാലി മൊയ്തീൻ, അരുൺ സി. ഗോവിന്ദ്, അസി. സബ് ഇൻസ്‌പെക്ടർ കെ.പി. അനിൽ, സി.പി.ഒ അനീഷ് സത്താർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |