
തൊടുപുഴ: പൊതുമരാമത്ത് വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് പുറത്തിറങ്ങിയ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്കെതിരെ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ പി.ഡബ്ല്യു.ഡി കോംപ്ലക്സിൽ നടന്ന പ്രതിഷേധ പ്രകടനം കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാർ ഉദ്ഘാടനം ചെയ്തു.
പൈനാവ് പി.ഡബ്ല്യു.ഡി കോംപ്ലക്സിൽ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ കമ്മിറ്റിയംഗം എസ്.ആർ. നെറ്റോ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, നേതാക്കളായ ടി.ജി. രാജീവ്, കെ.എസ്. ജാഫർഖാൻ, സജിമോൻ ടി. മാത്യു, അനീഷ് ജോർജ്, പി.എസ്. സുരേഷ്, പി.എം. മുഹമ്മദ് ജലീൽ, കെ.എസ്. സുമിത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |