SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

പെട്രോൾ പമ്പിൽ മുഖംമൂടി സംഘത്തിന്റെ മോഷണം

മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ

നഷ്ടം 70,000 മുതൽ ഒരു ലക്ഷം വരെ


പാലാ : മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന് തൊട്ടെതിർവശത്തുള്ള ഉപ്പാന്തടം ഫ്യൂവൽസ് പെട്രോൾ പമ്പിൽ മോഷണം നടത്തിയ മുഖംമൂടി സംഘത്തെ പിടികൂടാനാകാതെ പൊലീസ്. പമ്പിൽ സൂക്ഷിച്ചിരുന്ന 70,000 രൂപയ്ക്കും ഒരു ലക്ഷത്തിനും ഇടയിലുള്ള തുക നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നംഗസംഘം എത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മരങ്ങാട്ടുപിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ മറ്റ് ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷന് മുന്നിൽ നടന്ന മോഷണം ചർച്ചയായതോടെ പ്രദേശവാസികളും ഭീതിയിലാണ്.

മോഷണംസംബന്ധിച്ച വാർത്ത പുറത്തുവരാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആക്ഷേപവുമുണ്ട്.

പൊലീസിന് അഭിമാനപ്രശ്നം

സ്റ്റേഷന് മൂക്കിൻതുമ്പിൽ നടന്ന മോഷണമായതിനാൽ പ്രതികളെ എത്രയും വേഗം കണ്ടെത്തുകയാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. ക്യാമറയിൽ പതിഞ്ഞ മുഖംമൂടിക്കാർ പൊലീസിന്റെ വലയിൽ കുടുങ്ങിയാലേ നാട്ടുകാർക്കും ആശങ്ക ഒഴിയൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL