SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

bus

കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 14 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമര പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. ആദ്യപടിയായി 14 ന് ഉടമകളും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പ്രിയദർശിനി പദ്ധതി മൂലം തങ്ങൾക്ക് ഉണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുക, ബസ് ടിക്കറ്റ് നിരക്കും വിദ്യാർഥികളുടെ യാത്രാ ആനുകൂല്യവും (കൺസെഷൻ) വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിയ്ക്ക് നിവേദനവും നൽകി. മറ്റ് ബസ് സംഘടനകളുടെ കൂടി പിന്തുണ ഉറപ്പാക്കി ശക്തമായ പണിമുടക്കിലേക്ക് നീങ്ങുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL