
തെങ്ങണ : വയോജന സൗഹൃദ വേദി സംഘടിപ്പിച്ച സ്‌നേഹക്കൂട്ടായ്മ ജ്യോതി നഗർ പുതുപ്പറമ്പിൽ പി.ജെ ആന്റണിയുടെ ഭവനത്തിൽ നടത്തി. 21-ാം വാർഡ് മെമ്പർ വി.കെ നിഷാദ് ഉദ്ഘാടനം ചെയ്തു. മൈത്രീ ഗോപികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ ജോണിക്കുട്ടി സ്വാഗതം പറഞ്ഞു. 20-ാം വാർഡ് മെമ്പർ സി.എ സിന്ധു , തോമസ് കെ.മാറാട്ടുകളം, കെ.എൻ രാജൻ, എം.ജെ തോമസ്, ജോസ് തൈയിൽ, ഓമന ടീച്ചർ, പി.ജെ സിബിച്ചൻ , എം.കെ ചെറിയാൻ മാറാട്ടുകളം, കെ.എസ് ശശികല എന്നിവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും നടന്നു. വർഷത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ്, സംഗീതം, വിനോദയാത്ര എന്നിവ നടത്താനും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |