
വൈക്കം : സി.പി.ഐ ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിക്കവലയിൽ നടത്തിയ സംഗമം സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം ആർ.സുശീലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറവൻതുരുത്ത് നടത്തിയ സംഗമം ജില്ലാ എക്‌സി. അംഗം പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത്, ജില്ലാ കൗൺസിൽ അംഗം കെ.എസ് രത്‌നാകരൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി രാജേന്ദ്രൻ, കെ.സി സജി, എ.എം അനി, ജില്ലാ പഞ്ചായത്ത് അംഗം എം.കെ രാജേഷ്, മനു സിദ്ധാർത്ഥൻ, കെ.ജി രാജു, പി പ്രീതി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |