
വൈക്കം : താലൂക്ക് ഗവ. ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസർ തകരാറിലായി ഒരുമാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്ത വൈക്കം നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്‌സി. അംഗം എ.എസ്.ഹരിമോൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.എം സോജിമോൻ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് എസ്.ആദർശ്, സെക്രട്ടറി പി.എസ് അർജുൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |