
കോട്ടയം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആർ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്‌ക്വയറിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബെന്നി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പീറ്റർ പന്തലാനി, ടി.എസ് റഷീദ്, ജോസ് മടുക്കകുഴി, ഏ.വി ജോർജ് കുട്ടി, ബെന്നി സി.ചീരഞ്ചിറ, അഡ്വ.ജോസഫ് സലിം, വി.കെ സജികുമാർ, അഡ്വ.ജോണി ഈഴാറാകം, ജോർജുകുട്ടി ഞള്ളാനി, കെ.ആർ മനോജ് കുമാർ, എം.കെ അനിൽകുമാർ, കെ.എസ് ബെന്നി, ഏലമ്മ ജോസ്, എം.ഗൗരി കൃഷ്ണ, റിജോ പാദുവ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |