
കാഞ്ഞിരപ്പള്ളി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരങ്ങളുടെ ഉപജില്ല തല മത്സരങ്ങളുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്‌കൂളിൽ നിർവഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഭാരവാഹികളായ എം.ഐ നൗഷാദ്, നാസർ കോട്ടവാതുക്കൽ, സുനിൽ മഠത്തിൽ, അദ്ധ്യാപകരായ ആഷ്‌ലിൻ ഷാജി, വി.എം സുമയ്യ, ഫാത്തിമ യാസർ, റ്റിസ്മി മോഹൻ, പി.എസ് രൂപേഷ്, വി.എസ് സൗമ്യ, മുസ്തഫ ലത്തീഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |