
ഉദയനാപുരം: കെ.എസ്.ആർ.ടി.സിയിൽ സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ഡ്രൈവർക്കുള്ള അവാർഡ് നേടിയ ഷിബു മോൻ ടി.വരികയിലിന് പൗര സ്വീകരണം നൽകി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ദേവലാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു ഷിബുമോനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി രഞ്ജിത്ത്. വാർഡ് മെമ്പർമാരായ ദീപേഷ്, ഷൈലജ, വി.ബിൻസ്, സാബു മാളിയേക്കൽ, ശോഭിക എന്നിവർ സംസാരിച്ചു. കെ.ടി രാജേഷ് സ്വാഗതവും, എൻ.സി വജീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |