
കോട്ടയം : ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വന്യജീവി വാരാഘോഷ പരിപാടികൾ പാലാ സെന്റ് തോമസ് കോളേജിൽ നടന്നു. വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
സമാപന സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസി.ഫോറസ്റ്റ് കൺസർവേറ്റർ എസ്. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ടോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ അഗ്രവാൾ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. ഹരിലാൽ, കെ.വി. രതീഷ് എന്നിവർ സംസാരിച്ചു?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |