SignIn
Kerala Kaumudi Online
Thursday, 15 October 2026 5.28 AM IST

എം.ജി ടോപ്പ് ലെവൽ!

ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ

പട്ടികയിൽ ഏഴ് അദ്ധ്യാപകർ

കോട്ടയം : അന്താരാഷ്ട്ര ഗവേഷണ റാങ്കിംഗ് പ്ലാറ്റ്‌ഫോമായ 'ടോപ്പ്‌സൈനെറ്റ് ' പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ ഏഴ് അധ്യാപകർ ഇടംനേടി. പ്രൊഫ. (ഡോ.) രാധാകൃഷ്ണൻ ഇ.കെ (സ്‌കൂൾ ഒഫ് ബയോസയൻസസ് ), പ്രൊഫ.(ഡോ.) ജി.അനിൽകുമാർ, പ്രൊഫ.(ഡോ.) ബീന മാത്യു, (സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസ്), പ്രൊഫ.(ഡോ.)നന്ദകുമാർ കളരിക്കൽ (സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിക്‌സ്), ഡോ.ശ്രീകല എം.എസ് (സ്‌കൂൾ ഒഫ് നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി), പ്രൊഫ. (ഡോ.) സാബു തോമസ്, ഡോ. ലാലി പോത്തൻ (സ്‌കൂൾ ഒഫ് നാനോസയൻസസ് ആൻഡ് നാനോടെക്‌നോളജി) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടവർ. ലോകമെമ്പാടുമുള്ള ഗവേഷകരുടെ കോംപോസിറ്റ് സൈറ്റേഷൻ ഇൻഡക്‌സ് വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഗവേഷകരുടെ ദീർഘകാല സംഭാവനകൾ വിലയിരുത്തുന്നതിനായി സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ജോൺ ഇയോനിഡിസ് വികസിപ്പിച്ചെടുത്ത സൂചികയാണ് കോംപോസിറ്റ് സൈറ്റേഷൻ ഇൻഡക്‌സ്. സർവകലാശാലയിലെ 19 ശാസ്ത്രജ്ഞർ ഈ വർഷത്തെ സൈഗ്ലോബൽ റാങ്കിങ്ങിലും ഇടം നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL