
കോട്ടയം: ചെളിയിൽ താഴില്ല,ആഴമുള്ള പാടത്തുമിറക്കാം. ട്രാക്ടറും ടില്ലറും മാത്രം ഉപയോഗിച്ചിരുന്ന കുട്ടനാട് അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ പുതുതായെത്തിയ റോട്ടാവേറ്ററുകളാണ് ഇപ്പോഴത്തെ താരം.
ഉഴുതുമറിക്കാം എന്നതിന് പുറമേ കൊയ്ത്തുകഴിഞ്ഞ പാടത്തെ നെൽച്ചെടികളുടെ ചുവടും കച്ചിയും ,കളയും, പായലുമെല്ലാം ഇവ പൊടിച്ച് മണ്ണിൽ ലയിപ്പിക്കും. ഇത് കർഷകർക്ക് ഇരട്ടിനേട്ടമാണ്. പാടമൊരുക്കാൻ ചെലവും കുറയും. ഇതോടെ കർഷകർ റോട്ടാവേറ്ററുകൾ ഉപയോഗിക്കുന്നത് വ്യാപകമായി.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് റോട്ടോവേറ്ററുകൾ. തമിഴ്നാട്ടിൽ നിന്ന് കൊയ്ത്തുമെതിയന്ത്രങ്ങൾ എത്തിക്കുന്ന കരാറുകാരാണ് ഇവ വാടകയ്ക്ക് നൽകുന്നത്.
ഒരേക്കറിന് കൂലി: 1200 രൂപ
പ്രധാന ഉപയോഗങ്ങൾ
സബ്സിഡി ലഭിക്കില്ല
ട്രാക്ടറുകളും കൊയ്ത്തു മിഷ്യനും കർഷക ഗ്രൂപ്പുകൾക്ക് വാങ്ങാൻ എൺപതുശതമാനം സബ്സിഡി വരെ കൃഷി വകുപ്പ് നൽകുന്നുണ്ട്. എന്നാൽ റോട്ടോവേറ്ററുകൾക്ക് സബ്സിഡി ലഭിക്കില്ല. എന്നാൽ സബ്സിഡി നൽകണമെന്നാണ് പാടശേഖരസമിതികളുടെ ആവശ്യം.
കർഷകർക്ക് വേഗത്തിൽ പാടം ഒരുക്കാം. റോട്ടോവേറ്ററുകൾക്കും സബ്സിഡി ലഭ്യമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും .
എബി ഐപ്പ്( കർഷക കോൺഗ്രസ് നേതാവ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |