കോട്ടയം: കോട്ടയം സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം 'സർഗസംഗമം 2026'ന് ഇന്ന് തിരിതെളിയും. പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇരുപതിലധികം വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സാഹിത്യ രചന(ഇംഗ്ലീഷ്, മലയാളം, ഹിന്ദി ), ചിത്രരചന, പെയിന്റിംഗ്, കൊളാഷ്, ഡിജിറ്റൽ പെയിന്റിംഗ്, പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ രണ്ടായിരത്തിലധികം കുട്ടികളാണ് പങ്കെടുക്കുന്നത്. ബാന്റ് ഡിസ്പ്ലേ മത്സരം ഉണ്ടായിരിക്കും. ജില്ലയിലെ 110 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോട്ടയം സഹോദയ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |