
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ വയോജനകലാമേള പ്രൊഫ.റോണി കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എൻ.ഗിരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ, മിനി സേതുനാഥ്, ജയശ്രീ വിജയകുമാർ, ജയാ ബാലചന്ദ്രൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ചലച്ചിത്രഗാനം, നാടൻപാട്ട്, പ്രച്ഛന്നവേഷം, തിരുവാതിര, സംഘനൃത്തം, സംഘഗാനം, ഒപ്പന തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. അലോപ്പതി, ഹോമിയോ, ആയുർവേദ മെഡിക്കൽക്യാമ്പും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |