കോട്ടയം: സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ഭാഗമായി ഇവാലറ്റും കൂപ്പണും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറും നടപ്പാക്കുന്നത് പൊതുവിതരണ മേഖലയെ തകർച്ചയിലേക്ക് നയിക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് പ്രസിഡന്റ് ജിമ്മി തോമസും ജനറൽ സെക്രട്ടറി പി.ആർ അരവിന്ദും പറഞ്ഞു. വെള്ളക്കാർഡ് ഉടമകൾക്ക് കൂടുതൽ ഭക്ഷ്യവിഹിതം അനുവദിക്കണമെന്നും പൊതുവിതരണ മേഖലയെ സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി നവംബർ രണ്ടിന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തും. ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ചും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |