SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.59 AM IST

കർഷകരെ പരിചയപ്പെടുത്തി ഐ.എൻ.ആർ കണക്ട്.... ടാപ്പിംഗ് പ്രതിസന്ധിയ്ക്ക് ഡിജിറ്റൽ പരിഹാരം

s

കോട്ടയം : ടാപ്പ് ചെയ്യാത്ത റബർ തോട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാൻ റബർ ബോർഡ് രൂപം നൽകിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഐ.എൻ.ആർ കണക്ട് അവതരിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ 'റിഫോംസ് ഉത്സവ്' പരിപാടിയുടെ ഭാഗമായാണ് പുതിയ ഡിജിറ്റൽ സംവിധാനം കർഷകർക്ക് പരിചയപ്പെടുത്തിയത്. പുതുതലമുറയെ റബർ കൃഷിയിലേയ്ക്ക് ആകർഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ബോർഡ് ചെയർമാൻ എൻ.ഹരി പറഞ്ഞു.

പുതുതലമുറ കാർഷിക മേഖലയിൽ നിന്ന് അകന്നുപോകുന്ന പ്രവണത മറികടക്കാൻ ഇത്തരം നൂതന സംവിധാനങ്ങൾ സഹായിക്കും. സമാനമായ ഇടപെടലുകളിലൂടെ റബർ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകും. രാജ്യത്ത് 1.76 ലക്ഷം ഹെക്ടർ റബർ തോട്ടങ്ങൾ ടാപ്പ് ചെയ്യാതെ കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം തോട്ടങ്ങൾ ഏറ്റെടുത്ത് ടാപ്പിംഗ് പുന:രാരംഭിക്കുന്നതിനും ഉത്പാദനക്ഷമമാക്കുന്നതിനും സഹായിക്കുകയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടർ വസന്തഗേശൻ, ഷാജിമോൻ ജോസഫ്, വി.പി. ഫിലിപ്പ്, ഗോപകുമാർ സി., സനൽകുമാർ, ഡോ. സിജു ടി, ഷൈലജ.കെ തുടങ്ങിയവർ സംസാരിച്ചു.

മൊബൈൽ നമ്പർ വഴി രജിസ്‌ട്രേഷൻ

റബർ ബോർഡ് വെബ്‌സൈറ്റിലും പ്ലേ സ്റ്റോറിലും ലഭ്യമാകുന്ന ആപ്ലിക്കേഷനാണ് ഐ.എൻ.ആർ കണക്ട്. കർഷകർ, തൊഴിലാളികൾ, തോട്ടങ്ങൾ ഏറ്റെടുത്ത് ടാപ്പിംഗ് നടത്താൻ താത്പര്യമുള്ള ഏജൻസികൾ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. റബർ ടാപ്പിംഗ് സേവനം നൽകുന്നവർക്കും ആവശ്യമുള്ളവർക്കും ഡിജിറ്റലായി ഇതിന്റെ പ്രയോജനം നേടാം. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ. കർഷകർക്ക് 100 രൂപയും ഏജൻസികൾക്ക് 1,000 രൂപയുമാണ് ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസ്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ റബർ ബോർഡിന്റെ മേഖലാ ഓഫീസുകൾ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധനയ്ക്കുശേഷമാണ് വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുക.

''ടാപ്പിംഗ് തൊഴിലാളികളുടെ കുറവ്, ടാപ്പിംഗ് ഏറ്റെടുത്ത് നടത്താൻ താത്പര്യമുള്ള ഏജൻസികളെയും തൊഴിലാളികളെയും തോട്ടമുടമകളുമായി ബന്ധിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ നിരവധി തോട്ടങ്ങളിൽ ടാപ്പിംഗ് നടക്കുന്നില്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം.

-എൻ.ഹരി, റബർബോർഡ് ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL