SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

വയലാർ അനുസ്മരണം

sobin

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ സ്മൃതി 'പച്ചമണ്ണിൻ മനുഷ്യത്വമാണ് ഞാൻ' പരിപാടി സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ ഡോ. ആർ.അനിത ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. വി.മഞ്ജു അധ്യക്ഷത വഹിച്ചു. കവിയും കാലടി ശ്രീശങ്കര കോളേജ് അദ്ധ്യാപകനുമായ സോബിൻ മഴവീട് മുഖ്യപ്രഭാഷണം നടത്തി. വള്ളത്തോൾ പൗർണമി പുരസ്‌കാരം നേടിയ മലയാള വിഭാഗം അസി. പ്രൊഫസർ ഡോ. ജി.രമ്യ, ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച രണ്ടാം വർഷ എം.എ മലയാളം വിദ്യാർത്ഥിനി അബിയ ബിനോയ് എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VAYALAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL