
വൈക്കം: എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സംയുക്ത കിസാൻ സമിതിയുടെ നേതൃത്വത്തിൽ ജന്തിർ മന്ദിർ കിസാൻ കോർണർ വൈക്കം കച്ചേരികവലയിൽ സംഘടിപ്പിച്ചു. നടൻ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി ടി.ടി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, സി. പി.എം ഏരിയ സെക്രട്ടറി പി.ശശിധരൻ, കിസാൻസഭ മണ്ഡലം പ്രസിഡന്റ് കെ.വി.പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ, കർഷകസംഘം പ്രസിഡന്റ് പി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |