തൊടുപുഴ: തെക്കുംഭാഗം - അഞ്ചിരി റോഡിൽ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഡിസംബർ 11വരെ ( 45 ദിവസം ) ഈ റോഡിലൂടെയുളള വാഹനഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ആനക്കയം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കുട്ടപ്പൻ കവലയിൽ നിന്നും തിരിഞ്ഞ് ഇഞ്ചിയാനി വഴി തെക്കുംഭാഗത്തേക്ക് പോകേണ്ടതാണ്. കാരിക്കോട് നിന്നും വരുന്ന വാഹനങ്ങൾ തെക്കുഭാഗം - ഇഞ്ചിയാനി കുട്ടപ്പൻകവല വഴി തിരിഞ്ഞുപോകേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |