കോട്ടയം : വിദ്യാർത്ഥികളുടെ കുടിയേറ്റം സംബന്ധിച്ച് എം.ജി സർവകലാശാലാ സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14 മുതൽ 16 വരെ സർവകലാശാലാ ക്യാമ്പസിൽ ത്രിദിന ശില്പശാല സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ഗവേഷകർ പ്രബന്ധങ്ങളുടെ 500 വാക്കിൽ കവിയാത്ത അബ്‌സ്ട്രാക്ട് ഒക്ടോബർ 31 നകം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം. രജിസ്‌ട്രേഷൻ ഫീസില്ല. ഭക്ഷണവും താമസസൗകര്യവും ഒരുക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. tinyurl.com/sj7man84 എന്ന ലിങ്കിലൂടെ അബ്‌സ്ട്രാക്ട് സമർപ്പിക്കാം. ഫോൺ : 9400366813, 7907571771
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |