
കോട്ടയം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ദീപാവലി, കേരളപ്പിറവി എന്നിവയോടനുബന്ധിച്ച് ഖാദി റിബേറ്റ് വില്പന ഇന്ന് മുതൽ നവംബർ ഏഴുവരെ നടക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 % വരെ സർക്കാർ റിബേറ്റ് ലഭ്യമാണ്. കോട്ടയം ബേക്കർ ജംഗ്ഷൻ കെ.ജി.എസ്.സി.എസ്.ഐ കോംപ്ലക്സ്, ചങ്ങനാശ്ശേരി റവന്യു ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് ഫോൺ കോംപ്ലക്സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, ഉദയനാപുരം, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിൽ റിബേറ്റ് സൗകര്യം ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |