
കോട്ടയം: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനക്കര ഇടത്താവളം, കോട്ടയം മെഡിക്കൽ കോളേജ് കൺട്രോൾ റൂം, കോട്ടയം റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലെ മുന്നൊരുക്കങ്ങൾ ആർ.ഡി.ഒ നിജു കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആളുകളെ കയറ്റുന്ന ടാക്‌സി, ടൂറിസ്റ്റ് വാഹന ഉടമകളിൽനിന്ന് ഈടാക്കുന്ന തുക സംബന്ധിച്ച ആക്ഷേപങ്ങൾ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത ഫോൺ നമ്പർ ഏർപ്പെടുത്തുന്നത് പരിഗണിക്കും.
കോട്ടയം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, ഡിവൈ.എസ്.പി കെ.ജി. അനീഷ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, വാട്ടർ അതോറിട്ടി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ബാസ്റ്റിൻ ജോൺ, ഭക്ഷ്യ സുരക്ഷാഓഫീസർ ജി.എസ്. സന്തോഷ്‌കുമാർ, കോട്ടയം റെയിൽവേ സ്‌റ്റേഷൻ സ്‌റ്റേഷൻ മാനേജർ പി. പ്രദീപ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എസ്. രമേഷ്, ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇ.അർച്ചന, അയ്യപ്പ സേവാസംഘം പ്രതിനിധികളായ ജയകുമാർ, ഹരിക്കുട്ടൻ, കെ. വിജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കും
ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് കർശന പരിശോധന നടത്തും.ഭക്ഷ്യസുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത അനധികൃത സൗജന്യ ഭക്ഷ്യവിതരണത്തിനെതിരെ നടപടിയെടുക്കും. കെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡിന് മുന്നിൽ പ്രൈവറ്റ് ബസുകളുടെ അനധികൃത സ്‌റ്റോപ്പ് അനുവദിക്കില്ല. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളത്തിൽ കുടിവെള്ള ലഭ്യത വാട്ടർ അതോറിട്ടി ഉറപ്പാക്കും. ക്ഷേത്രക്കുളത്തിലെ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |