SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

മെഡിക്കൽ കോളേജ് പുതിയ സർജിക്കൽ ബ്ലോക്ക്,​ നിർമ്മാണത്തിൽ വൻവീഴ്‌ച, ജീവന് ഇവിടെ ഗ്യാരന്റിയില്ല

sur

കോട്ടയം : ഉദ്ഘാടനം കഴിഞ്ഞിട്ട് 6 മാസം, ചെലവഴിച്ചത് 270 കോടി രൂപ. പക്ഷേ, ജീവന് ഇവിടെ ഒരു ഗ്യാരന്റിയുമില്ല. ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ എത്തുന്ന കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ അപകടങ്ങൾ പതിവാകുമ്പോൾ ആശങ്കയും ഉയരുകയാണ്. ഒപ്പം നിർമ്മാത്തിലെ അപാകതയും ചർച്ചയാകുന്നു. നാട്ടകം സുരേഷ് എം.എൽ.എ വിഷയം നിയമസഭയിൽ ഉന്നയിച്ചതോടെ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു. കെട്ടിടം പൂർണ്ണമായി ഏറ്റെടുക്കുന്നതിന് മുമ്പ് പരിശോധന നടത്തി അപാകതകൾ കണ്ടെത്തിയിരുന്നതായി മന്ത്രി വ്യക്തമാക്കി. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അപാകതകൾ പരിഹരിച്ച ശേഷം കിഫ്ബി അഡ്വൈസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം വീണ്ടും പരിശോധന നടത്തുമെന്നും തകരാറുകൾ അടിയന്തരമായി പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ശൗചാലയത്തിലെ ഹോളോബ്രിക്‌സ് അടർന്നുവീണ് തലനാരിഴയ്ക്കാണ് ഇന്നലെ ജീവനക്കാരി രക്ഷപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അപകടം. ഫെബ്രുവരിയിലായിരുന്നു എട്ടുനില സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം. കെട്ടിടത്തിന്റെ ഭാഗം അടർന്നു വീണ് ഡോക്ടറുടെ കാറിനും കേടുപാടുണ്ടായിരുന്നു.

അപകടങ്ങൾ പതിവാകുന്നു

കഴിഞ്ഞ രണ്ടു മാസത്തിനിടെ കെട്ടിടത്തിന്റെ സീലിംഗുകൾ അടർന്നു വീണു

മഴ പെയ്യുമ്പോൾ കെട്ടിടത്തിൽ വെള്ളച്ചോർച്ച അനുഭവപ്പെടുന്നു

താഴത്തെ നിലകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഉപയോഗശൂന്യമായി

ഫാനിന്റെ ലീഫുകൾ ഇളകി വീഴുന്നു, ഷോർട്ട് സർക്യൂട്ട് തകരാർ തുടർക്കഥ

''നിർമ്മാണ ചുമതലയുണ്ടായിരുന്ന കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണം. അഴിമതിയെക്കുറിച്ചും സാങ്കേതിക വീഴ്ചകളെക്കുറിച്ചും വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിക്കണം.

-നാട്ടകം സുരേഷ് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL