
കോട്ടയം സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം തുടങ്ങി
കോട്ടയം: കോട്ടയം സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിന് പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിൽ തിരിതെളിഞ്ഞു. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സംസാരിച്ചു. ആദ്യദിനം 408 പോയിന്റുമായി പാലാ ചാവറ പബ്ലിക് സ്കൂളാണ് മുന്നിൽ. നാല് കാറ്റഗറികളിലും ഒന്നാമതെത്തിയാണ് ചാവറയുടെ കുതിപ്പ്. 290 പോയിന്റുമായി കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ രണ്ടാമതും, 276 പോയിന്റുമായി കളത്തിപ്പടി മരിയൻ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.
ജില്ലയിലെ 110 സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |