
പൊൻകുന്നം: ആ അപകടക്കെണി ഒഴിഞ്ഞു. അപ്പോഴും ഏവരും ഒരേസ്വരത്തിൽ ഉയർത്തുന്ന ചോദ്യമുണ്ട്...
തെക്കേത്തുകവലയിൽ ഇനി ഉയരുമോ കാത്തിരുപ്പുകേന്ദ്രം. തെക്കേത്തുകവല അപകടകരമായി തകർന്നുകിടന്ന കാത്തിരിപ്പുകേന്ദ്രത്തിന്റെ ഷീറ്റ് അടക്കമുള്ള ഭാഗങ്ങൾ കെ.എസ്.ടി.പി.യുടെ നിർദേശാനുസരണം പൊളിച്ചുനീക്കി. പുനലൂർ- പൊൻകുന്നം ഹൈവേയുടെ ഓരത്തുള്ള കാത്തിരിപ്പകേന്ദ്രം ആറുമാസം മുമ്പാണ് വാഹനമിടിച്ച് തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ വഴിയാത്രക്കാർക്ക് ഉൾപ്പെടെ ഭീഷണിയായി. ഇതിനിടെയാണ് കഴിഞ്ഞദിവസം കരാറുകാരെത്തി കാത്തിരിപ്പുകേന്ദ്രത്തിന്റെ പൊളിഞ്ഞുകിടന്ന പൈപ്പുകളും ഷീറ്റുകളും നീക്കിയത്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാറും പഞ്ചായത്തംഗം വിഷ്ണു എസ്.നായരും കാത്തിരിപ്പകേന്ദ്രം പുനർനിർമ്മിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
ആര് പണിതുയർത്തും?
കാത്തിരുപ്പുകേന്ദ്രം പുനർനിർമ്മിക്കുമെന്നാണ് അധികാരികളുടെ മറുപടി. എന്നാൽ നിർമ്മാണം പൂർത്തിയായ റോഡ് കെ.എസ്.ടി.പി പൊതുമരാമത്ത് വകുപ്പിന് കൈമാറുന്ന നടപടിക്രമം പൂർത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാത്തിരുപ്പുകേന്ദ്രം ആര് നിർമ്മാണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |