SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

പൂസായി വാഹനമോടിച്ചു, കൈയോടെ പൊക്കി!

രാത്രികാല കോമ്പിംഗ് ജില്ലയിൽ 260 കേസുകൾ

കോട്ടയം: ജില്ലയിൽ പൊലീസ് നടത്തിയ രാത്രികാല കോമ്പിംഗ് പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിലായി 260 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് 143 കേസുകളും അബ്കാരി നിയമപ്രകാരം 43 കേസുകളും നിരോധിത പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 47 കേസുകളും മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് 27 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) പി. വിജയന്റെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും കോമ്പിംഗ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിൽ 29ന് രാത്രി മുതൽ 30ന് രാവിലെ എട്ടുവരെയായിരുന്നു പരിശോധന. ഇന്നലെ രാവിലെ സ്കൂൾ വാഹനങ്ങൾക്കായി പ്രത്യേക പരിശോധനയും നടത്തി. 463 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെ കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DRUNK DRIVING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL