SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

തനത് ഭവന പദ്ധതിക്ക് അപേക്ഷിക്കാം

കോട്ടയം: പട്ടികജാതി വികസനവകുപ്പിന്റെ തനത് ഭവനപദ്ധതിക്ക് 16 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. 70 വയസിന് താഴെ പ്രായമുള്ള വിവാഹിതരായിരിക്കണം. 50 വയസിന് മുകളിൽ പ്രായം ഉള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും.
വരുമാന പരിധി മൂന്നുലക്ഷം രൂപ. സ്വന്തം പേരിലോ, ഭാര്യ/ ഭർത്താവിന്റെ പേരിലോ ഭവനനിർമാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം; ഗ്രാമപരിധിയിൽ രണ്ടു സെന്റ്, നഗരപരിധിയിൽ ഒന്നരസെന്റ് ഭൂമി കുറഞ്ഞത് വേണം.

അപേക്ഷഫോം ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04812562503.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HOUSE BUILDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL